Thursday
18 Jan 2018

സിക്ക വൈറസിനെതിരെ മരുന്ന്: മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി

By: Web Desk | Thursday 21 December 2017 12:35 PM IST

ന്യൂദല്‍ഹി: അപകടകരമായ സിക്ക വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കാനൊരുങ്ങി ശാസ്ത്രലോകം. രോഗത്തിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ഇന്ത്യന്‍ കമ്പനിക്ക് ഡ്രഗ്സ്സ കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫേസ്‌വ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

ഈഡിസ് ഈജിപ്റ്റി കൊതുകാണ് സിക വൈറസ് മനുഷ്യനില്‍ എത്തിക്കുന്നത്. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന അണുബാധ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൃഗങ്ങളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം ഫലപ്രദമായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചു. മരുന്നിന്റെ സുരക്ഷ, അവയിലൂടെ ലഭിക്കുന്ന ശാരീരിക ക്ഷമത എന്നിവയാണ് പരീക്ഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ആശങ്കയുണ്ടാക്കുന്ന രോഗമായി 2016 ല്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രോഗത്തിനെതിരെയുള്ള വാക്‌സിന്‍ ഫലപ്രദമാക്കുവാനായി ഉള്ള പരീക്ഷണങ്ങള്‍ക്ക കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.

Related News