Sunday
22 Oct 2017

കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ മയക്ക് മരുന്ന് മദ്യലോബി പിടിമുറുക്കുന്നു

By: Web Desk | Monday 2 October 2017 8:27 PM IST

ബിജു കിഴക്കേടത്ത്

ബത്തേരി: വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങള്‍ മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും പിടിയില്‍. കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തുറന്നത് രണ്ട് മദ്യഷാപ്പുകള്‍. കൂടാതെ നിരവധി ഷാപ്പുകള്‍ അനുമതി നല്‍കി കഴിഞ്ഞു. പുല്‍പ്പളളിയോട് ചേര്‍ന്ന് കിടക്കുന്ന കബനി പുഴയുടെ മിറ്ററുകള്‍ മാറി മച്ചുരിലും ബൈരകുപ്പയിലും ഷാപ്പുകള്‍ തുറന്നു കഴിഞ്ഞു. ഇനിയും നിരവധി ഷാപ്പുകളുടെ പണി പുര്‍ത്തിയാകുന്നു. രാജിവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമയിട്ടുള്ളതും കേരളത്തില്‍ നിന്നും മിറ്ററുകള്‍ മാറ്റിയാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ബാവലി മുതല്‍ കൊളവള്ളി വരെയുള്ള കര്‍ണ്ണാടകയുടെ ഭാഗത്തണ് കഞ്ചാവും മദ്യവും സുലഭമായി ലഭിക്കുന്നത്
ഈ പ്രദേശം മദ്യനിരോധിത മേഖലയായി ഡി.ബി കുപ്പാ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. വ്യാജമദ്യം വ്യാപകമായതിനെ തുടര്‍ന്ന് വിണ്ടും പഞ്ചായത്ത് മദ്യഷാപ്പിന് അനുമതി നല്‍കിയത്.കോളൂര്‍,മച്ചുര്‍, കടഗദ്ധ, ബാവലി എന്നി പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളാണ്. രാജിവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി ഇവിടെ നിന്ന് നഷ്ടപരിഹാരം നല്‍കി ജനങ്ങളെ പുനരധിവാസിപ്പിക്കുന്നതിന് നടപടി തുടരുന്നതിനിടയിലാണ് വീണ്ടും ഷാപ്പുകള്‍ അനുമതി നല്‍ക്കുന്നത്.
ഇവിടെയുള്ള ഷാപ്പുകളില്‍ എത്തുന്നവരില്‍ ഭുരിഭാഗവും കേരളക്കാരാണ്. ഇന്നലെ ഒരു ദിവസം മാത്രം മച്ചുരിലെയും ബൈരകുപ്പയിലെയും മദ്യ കച്ചവടം 23 ലക്ഷം രൂപയായിരുന്നു. കേരളത്തില്‍ മദ്യഷാപ്പ് അവധിയായിതിനെ തുടര്‍ന്നാണ് ഇത്രയും കച്ചവടം നടന്നത്. ഇവിടങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പനയും നടക്കുന്നു. ഇവിടെ മദ്യപിക്കാന്‍ എത്തുന്നവര്‍ക്ക് പുഴ കടന്ന് വരുന്നതിനും പോകുന്നതിനും കൊട്ട തോണിയും ഷാപ്പ് നടത്തിപ്പുകാര്‍ എര്‍പ്പാടക്കിയിട്ടുണ്ട്.ഷാപ്പ് വീണ്ടും തുറന്നതിന് ശേഷം കഴിഞ്ഞ 2 മാസത്തിനിടയില്‍ രണ്ട് മലയാളികളെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കര്‍ണ്ണാടകയില്‍ നിന്ന് ബാവലി തോല്‍പ്പെട്ടി പുല്‍പ്പള്ളി വഴി വ്യാപകമായി കഞ്ചാവ് ബ്രൗണ്‍ഷുഗര്‍, ഹഷിഷ് കേരളത്തില്‍ നിരോധിച്ച പാന്‍പരഗ് ഗുഡ, മധു പോലുള്ള പുകയില ഉല്‍പ്പനങ്ങളും എത്തുന്നുണ്ട്. എക്‌സൈസ് ചെക്ക് പോസ്റ്റ് ഉണ്ടങ്കിലും കര്യമായ പരിശോധനയും ഇല്ല.കഴിഞ്ഞ ഓണകാലത്ത് മയക്കമരുന്ന് കടത്തുന്നതിനിടയില്‍ നിരവധിപേരെ എക്‌സൈസ് പിടിച്ചിരുന്നു. കേരള അതിര്‍ത്തിയില്‍ വ്യാപമായി മദ്യഷാപ്പിന് അനുമതി നല്‍കുന്നതിന് എതിരെ കേരള സര്‍ക്കാര്‍ കര്‍ണ്ണാടകയെ എതിര്‍പ്പ് അറിയിച്ചാല്‍ നടപടിയുണ്ടാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.