Thursday
20 Sep 2018

മദ്യപിച്ച യുവാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു

By: Web Desk | Sunday 15 April 2018 9:44 PM IST

അഞ്ചല്‍(കൊല്ലം): മദ്യപിച്ച യുവാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. കൊല്ലം അഞ്ചലിലെ വിളക്കുപാറയിലാണ് സംഭവം. വിളക്കുപാറയിലെ എട്ടാം ബ്ലോക്കിലെ ആര്‍പിഎല്ലില്‍ (റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്) സെക്യൂരിറ്റിയായ ഹനീഫ(53)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വൈകിട്ട് നാലരയോടെയാണ് സംഭവം. യൂണിഫോമിലിരിക്കവെയാണ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റത്. പ്ലാന്റേഷനില്‍ ബോധരഹിതനായി കിടക്കുകയായിരുന്ന ഷമീറിനെ വിളിച്ചുണര്‍ത്തുകയായിരുന്നു ഫനീഫ. ഇതില്‍ പ്രകോപിതനായ ഷമീര്‍ ഹനീഫയെ മര്‍ദ്ദിക്കുകയായിരുന്നു. ഓട്ടോയില്‍ മദ്യവുമായെത്തിയ ഷമീര്‍ മദ്യപിച്ചത് കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
സെക്യൂരിറ്റിയ്ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ഷമീര്‍ ഓട്ടോ, സ്ഥലത്ത് ഉപേക്ഷിച്ച് പോയതായും പ്രദേശവാസികള്‍ വ്യക്തമാക്കി.
മര്‍ദ്ദമേറ്റ ഹനീഫ ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഷമീര്‍ ഒളവിലാണ്. സാമൂഹ്യവിരുദ്ധര്‍ മദ്യവുമായി എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഇവിടെ പതിവാണ്.

Related News