Thursday
24 Jan 2019

മദ്യലഹരിയില്‍ അച്ഛന്‍ മകളെ എറിഞ്ഞുകൊന്നു

By: Web Desk | Sunday 27 August 2017 7:23 PM IST

ഖൊവായി:

മദ്യലഹരിയിലായിരുന്ന പിതാവ് മകളെ തോട്ടിലെറിഞ്ഞുകൊന്നു. ത്രിപുരയിലെ ചംപാഹവാറിലാണ് അച്ഛന്‍ മകളെ തോട്ടിലെറിഞ്ഞത്. റുസ്താമാണ് പത്ത് വയസ്സുള്ള സ്വന്തം കുട്ടിയെ തോട്ടിലെറിഞ്ഞ് കൊന്നത്.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
ജനനം മുതല്‍ കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്നും അമ്മ പറയുന്നു. മദ്യപിച്ചെത്തിയ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഉപദ്രവിക്കുന്നതിനിടെ പേടിച്ച് താന്‍ മുറിവിട്ട് പോയതായും ഇതോടെ കുട്ടിയെ പുറത്തേയ്ക്ക് എടുത്തുകൊണ്ട് പോയി വലിച്ചെറിഞ്ഞതായും അമ്മ പൊലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റുസ്താമിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Related News