Monday
18 Dec 2017

അപകടത്തില്‍പ്പെടുന്ന കാറുകള്‍ വിവരം പൊലീസിനെ അറിയിച്ചോളും

By: Web Desk | Wednesday 11 October 2017 11:10 PM IST

പ്രത്യേക ലേഖകന്‍

ദുബായ്: താന്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ഇനി കാറുകള്‍ തന്നെ പൊലീസിനെ അറിയിച്ചുകൊള്ളും. ഈ സംവിധാനം 2019ല്‍ വിപണിയിലിറങ്ങുമെന്ന് യുഎഇ വാര്‍ത്താവിനിമയ അതോറിറ്റി വെളിപ്പെടുത്തി. അപകടം സംഭവിച്ച നിമിഷം തന്നെ വാഹനങ്ങളില്‍ നിന്ന് ട്രാഫിക് പൊലീസിന്റെ 999 എന്ന അടിയന്തര നമ്പരിലേയ്ക്ക് സ്വയം തന്നെ അപകടസന്ദേശം എത്തിക്കഴിയും. ഈ ഇലക്‌ട്രോണിക് സംവിധാനം മധ്യപൂര്‍വദേശത്ത് ആദ്യമായെത്തുന്നത് യുഎഇയിലായിരിക്കും. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് പോലുള്ള സ്വയം നിയന്ത്രണ സംവിധാനമാണിത്.
ഇ-കള്‍ സിസ്റ്റം എന്ന ഈ ഇലക്‌ട്രോണിക് സംവിധാനം കാറിന്റെ വിശദാംശങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും തൊട്ടടുത്ത പൊലീസിനെ അറിയിക്കും. കാറിലുള്ളവര്‍ക്ക് അപകടത്തിനിടയിലും സംസാരിക്കാനാവുമെങ്കില്‍ ഈ സംവിധാനത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് നല്‍കാനാവും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാസംവിധാനങ്ങളുമായി അപകടസ്ഥലത്ത് പാഞ്ഞെത്താനും ഇതുമൂലം പൊലീസിന് കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

 

Related News