Thursday
22 Feb 2018

പുനരധിവാസകേന്ദ്ര പശ്ചാത്തല സൗകര്യം: കെഎംസിസി സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

By: Web Desk | Wednesday 23 August 2017 8:07 PM IST

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 16 പുനരധിവാസ കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സര്‍ക്കാരുമായി കൈകോര്‍ക്കുന്നു. പദ്ധതി നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം.സി.സി കരാറില്‍ ഏര്‍പെടുകയായിരുന്നു. 50:50 അനുപാതത്തില്‍ 75 ലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയത്. പദ്ധതിയുടെ വിതരണോദ്ഘാടനമാണ് ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ദുബൈ കെ.എം.സി.സി നേതാക്കള്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ മുന്‍കൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.

 

 

Related News