Thursday
24 Jan 2019

അടിപൊളിയായി ജീവിക്കാന്‍ നിയമപരമായി പ്രായംകുറച്ചുകിട്ടണം ;മോഹം എങ്ങനുണ്ട്

By: Web Desk | Thursday 8 November 2018 11:44 AM IST

ടിപൊളിയായി ജീവിക്കാന്‍ നിയമപരമായി പ്രായംകുറച്ചുകിട്ടണം,ഡച്ചുകാരനായ എമിലി റേറ്റില്‍ബാന്‍ഡിന്റെ ആവശ്യമാണ്. പ്രായം 69ല്‍നിന്ന് 49ആക്കി രേഖപ്പെടുത്താന്‍ നിയമപരമായി അനുവദിക്കണം അത്രേയുള്ളു.
നിങ്ങള്‍ക്ക് നിങ്ങളുടെ ലിംഗം മാറ്റാം പേരുപോലും മാറ്റാം പിന്നെന്താണ് പ്രായംമാറ്റിയാല്‍. പ്രായം മാറ്റിയാല്‍ പുതിയവീടുവാങ്ങാം പുതിയ കാര്‍ഓടിക്കാം പ്രത്യേകിച്ചും എന്നേപ്പോലെ പ്രായംതോന്നുന്നില്ലെന്ന് പരക്കെ ആള്‍ക്കാര്‍ പറയുന്നവര്‍ക്ക് അത് ഉപകാരമാവില്ലേ. ജനനതീയതി 1949 മാര്‍ച്ച് 11 എന്നത് 1969 എന്നൊന്ന് മാറ്റികിട്ടണം അത്രേ വേണ്ടൂ. യഥാര്‍ഥ പ്രായം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ഒരു മറുപടിപോലും വരുന്നില്ല. തെക്കുകിഴക്കന്‍ ആംസ്റ്റര്‍ഡാമിലെ പ്രാദേശിക കോടതി നാലാഴ്ചക്കുള്ളില്‍ ഈ കേസ് പരിഗണനക്കുവച്ചിരിക്കയാണ്.

കേസിൽ  എമിലി  വിജയിച്ചാൽ നമ്മുടെ നാട്ടിൽ നടന്മാരുടെയും നേതാക്കളുടെയും തള്ളിക്കയറ്റം തന്നെ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നുറപ്പ്. നമ്മുടെ കോടതി ഒന്ന് കനിഞ്ഞാൽ മതി.

Related News