Friday
20 Apr 2018

സിപിഐ നിലപാട് പ്രശ്‌നാധിഷ്ഠിതം മന്ത്രി ഇ.ചന്ദ്രശേഖരന്‍

By: Web Desk | Wednesday 15 November 2017 12:55 PM IST

സിപിഐയുടെ മന്ത്രിമാര്‍ എടുത്ത നിലപാട് ഏതെങ്കിലും ഒരു മന്ത്രിയ്‌ക്കോ എംഎല്‍എയ്‌ക്കോ വ്യക്തിക്കോ എതിരല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പ്രശ്‌നാധിഷ്ഠിതമാണ് സിപിഐയുടെ നിലപാട്. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളത് ഉറച്ച നിലപാടാണ്. അത് മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കുകയും ചെയ്തു. ഇതിലെ ശരിതെറ്റുകള്‍ ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ. വ്യക്തികളോടല്ല ചില നിലപാടുകളോടാണ് തങ്ങളുടെ എതിര്‍പ്പെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
സിപിഐ മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നുള്ളത് മാധ്യമങ്ങളുടെ സൃഷ്ടിമാത്രമാണ്. അസാധാരണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അതൃപ്തിയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉപാധികളോടെയുള്ള രാജി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.
Related News