Wednesday
17 Jan 2018

ഭുമിയുടെ ഉത്ഭവവും ശാസ്ത്ര നേട്ടവും അവതരിപ്പിച്ച് ആത്മനാ മനോജ് ശ്രദ്ധേയയായി

By: Web Desk | Wednesday 10 January 2018 10:50 PM IST

തൃശൂര്‍: ഭൂമിയുടെ ഉത്ഭവം മുതല്‍ ശാസ്ത്രത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചവരെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ആത്മനാ മനോജിന് ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ എ ഗ്രേഡ്. വേദികളില്‍ മാജിക് അവതരിപ്പിക്കാറുള്ള ഈ മിടുക്കി മോണോ ആക്ട് വേദികളിലും തിളങ്ങാറുണ്ട്. സംഗീതത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കന്‍ഡററി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് ആത്മന. യു പി വിഭാഗം മോണോ ആക്ടിലും ജില്ലാ തലത്തിലും സമ്മാനര്‍ഹയായിട്ടുണ്ട്. ഇത്തവണ സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ചാലിക്കര സ്വദേശികളായ മനോജ് – ഫിനിന ദമ്പതികളുടെ മകളാണ്.