Tuesday
22 Jan 2019

ഇക്കോ ടൂറിസം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

By: Web Desk | Thursday 1 November 2018 11:37 AM IST

ബിജു കിഴക്കേടത്ത്
ബത്തേരി: ഇക്കോ ടൂറിസം പദ്ധതികൾ നടത്തിപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയാ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൻ കേരളം ഇക്കോ ടൂറിസം നടത്തിപ്പിന് പ്രത്യേക ചട്ടം രൂപവത്കരിക്കണമെന്ന ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേന്ദ്ര സർക്കാർ 2011 ൽ ഇക്കോ ടുറിസം നടത്തിപ്പിന് മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവന്നെങ്കിലും കേരള സർക്കാർ ചട്ടം കൊണ്ടുവന്നില്ലെന്ന് കാണിച്ച് പരിസ്ഥിതി സംഘടനകൾ സമർപ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാര്‍ ഹൈകോടതി ഡിവിഷൻബെഞ്ച് വിശദീകരണം തേടിയത്.
ഇക്കോ ടൂറിസം പദ്ധതികൾ വനമേഖലയിൽ നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ വന സംരക്ഷണ നിയമപ്രകാരം അനുമതി ആവശ്യമാണ്. നോർത്ത്, സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള ഇത്തരം ഇക്കോ ടൂറിസം പദ്ധതികൾക്ക് ഒന്നിനും അനുമതിയില്ല. സംസ്ഥാനത്തെ 60 ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും ഇത്തരത്തിൽ അനുമതിയില്ല. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ എത്ര പേർക്ക് പ്രവേശിക്കാം, എന്തൊക്കെ ചെയ്യാം എന്നീ കാര്യങ്ങളിൽ വിദഗ്ദ്ധ പഠനം ആവശ്യമാണന്നും അനിയന്ത്രിതമായി ആളുകൾ വനത്തിൽ പ്രവേശിക്കുന്നത് പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി. ടൈഗർ റിസർവ്വുകളിലും വന്യജീവി സങ്കേതങ്ങളിലും നിയന്ത്രണ വിധേയമായിമാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനമുള്ളത്.
ടൂറിസത്തിന്റെ പേരിൽ പരിസ്ഥിതിയെയും വനത്തെയും വന്യമൃഗങ്ങളെയും നീരുറവകളെയും നശിപ്പിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. വയനാട് ജില്ലയിലെ വൈത്തിരി താലുക്കിൽ മാത്രം 30 ലധികം റിസോർട്ടുകൾ വനത്തിൽ നിന്നും ആനധികൃതമായി വെള്ളം എടുക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് എതിരെ നടപടി സ്വീകരിച്ചു വരികയാണ് വനം വകുപ്പ്. കുറുവ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അഞ്ചിലധികം ഹര്‍ജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Related News