Wednesday
19 Sep 2018

സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ  ഇക്കോ ടൂറിസത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രലായത്തിന്റെ അനുമതിയില്ല

By: Web Desk | Tuesday 27 February 2018 3:36 PM IST

പനമരം: സൗത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയില്ല.  2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച്  കത്ത് നൽകിയിരുന്നു.
സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ  ഫോറസ്റ്റ് കൺസർവേഷൻ അക്ട് പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്.
വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.അനുമതി ലഭിക്കാത്ത പദ്ധതികൾ നടത്തുന്നതിന് നിയമ തടസ്സം ഉണ്ട്.
2012 ൽ ഇക്കോ ടൂറിസത്തിന് അനുമതി നിഷേധിച്ച് വനം സംരക്ഷണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും വനത്തിന്റെ പരിസര പ്രദേശത്ത് നിർമ്മാണങ്ങൾ നടത്തുന്നതിനും സുപ്രീം  കോടതിയുടെ ഡബ്ല്യൂ പി (സി) നമ്പർ 202 ഉത്തരവ് കർശനമായി പാലിക്കണമെന്നും നമ്പർ എഫ്(സി)എ 11.6/26/ഡബ്ല്യൂപി /കേരള / 22601 നമ്പർ പ്രകാരം കേന്ദ്രവനം പരിസ്ഥിതി മന്ത്രലായത്തിന്റെ ബംഗ്ലളൂരു ഓഫിസിൽ സംസ്ഥാന വനം വന്യജിവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്  നൽകി ഉത്തരവ് കർശനമായി പാലിക്കണമെന്നും നടപ്പിലാക്കണമെന്നും പറയുന്നു.
ഇതിന് വിരുദ്ധമാണ് ഇക്കോ ടുറിസം പദ്ധതി നടത്തുന്നത്. 2012 ൽ വന്ന ഉത്തരവ് പുനപരിശോധിക്കുന്നതിനുള്ള ഒരു നടപടിയും അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തിട്ടില്ല. ഇതു കൊണ്ട് തന്നെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാനും സാധ്യതയില്ല. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന്  നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി ഇക്കോ ടുറിസത്തിന് അനുമതി ലഭ്യമാക്കണമെന്ന  ആവശ്യവും  ഇപ്പോൾ ശക്തമാണ്.
Related News