Wednesday
22 Nov 2017

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; വനിതയെ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം

By: Web Desk | Wednesday 13 September 2017 8:16 PM IST

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ഢ് ഡയറക്ടറേറ്റ് ഒരു വനിതയെകൂടി പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ദുബയ് ആസ്ഥാനമായുള്ള മാട്രിക്‌സ് ഹോള്‍ഡിങസ്, യുഎച്ച്‌വൈ സക്‌സേന എന്നീ കമ്പനികളുടെ ഡറക്ടറായ ശിവാനി സക്‌സേനയ്‌ക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇരു കമ്പനികളെയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2014 ജനുവരി ഒന്നിന് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് 423 കോടി രൂപ കമ്മീഷന്‍ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു ഇത്.

Related News