Sunday
24 Jun 2018

വിദേശത്ത് പഠിക്കാന്‍ അവസരമൊരുക്കി എജ്യൂക്കേഷന്‍ ഫെയര്‍ 28ന് കൊച്ചിയില്‍

By: Web Desk | Monday 26 February 2018 8:19 PM IST

കൊച്ചി: പ്രമുഖ സ്റ്റുഡന്റ് പ്ലേസ്‌മെന്റ് സര്‍വ്വീസ് പ്രൊവൈഡറായ ഐ.ഡി.പി എജ്യൂക്കേഷന്‍ ഇന്ത്യ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എജ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ വച്ച് ഫെബ്രുവരി 28ന് 1 മണിമുതല്‍ 5 മണിവരെയാണ് എജ്യൂക്കേഷന്‍ ഫെയര്‍. അഡ്മിഷനും കൗണ്‍സിലിങ്ങിനുമായി യു കെ, കാനഡ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളടക്കം 39 സ്ഥാപനങ്ങളാണ് എജ്യൂക്കേഷന്‍ ഫെയറിലെത്തുന്നത്.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ വിദേശപഠനത്തിന് കൂടുതല്‍ അവസരമൊരുക്കുകയാണ് ഐ ഡി പി എജ്യുക്കേഷന്‍ ചെയ്യുന്നതെന്ന് ഐ ഡി പി എജ്യുക്കേഷന്‍ സൗത്ത് ഏഷ്യന്‍ റീജിനല്‍ മാനേജര്‍ പീയുഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് ചോദിച്ച് അറിയാനും അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനും കഴിയുന്ന ഒരു മാധ്യമമായാണ് എജ്യൂക്കേഷന്‍ ഫെയര്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റി കോഴ്‌സ് അഡ്മിഷന്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശം നല്‍കാനും പ്രാഥമിക അറിവ് ലഭിക്കാനും ജോബ് ഫെയര്‍ സാഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസില്‍ ഇളവും സകോളര്‍ഷിപ്പും ലഭിക്കും. തിരഞ്ഞടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ 50 ശതമാനം വരെ സ്‌ക്കോളര്‍ഷിപ്പ് ലഭിക്കും. ഫെയറിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണ്ടതാണ്. കൗണ്‍സിലര്‍മാരെ കാണുന്നതിനായി ഐഡിപി ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.