Wednesday
22 Nov 2017

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണം : മന്ത്രി സുനില്‍കുമാര്‍

By: Web Desk | Friday 8 September 2017 7:47 AM IST

തൃശൂര്‍: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശിയ അധ്യാപക ദിനാഘോഷം തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യാപകദിന സന്ദേശം ഡയറ്റ് പ്രിന്‍സിപ്പാല്‍ ഡോ. വി ടി ജയറാം വായിച്ചു. മികച്ച പി ടി എയ്ക്കുള്ള അവാര്‍ഡുകള്‍ വിതരണംചെയ്തു.

സെക്കന്‍ഡറി വിഭാഗത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പാഞ്ഞാളും, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ കൊടുങ്ങല്ലൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.പ്രൈമറി വിഭാഗത്തില്‍ ജിഎല്‍പിഎസ് കുട്ടഞ്ചേരിയും എഎല്‍പിഎസ് ആലത്തുരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് മഞ്ജുള അരുണന്‍,ലീന ദാസ്, വി എം കരീം,കെ ജി മോഹനന്‍,എം ആര്‍ ജയശ്രീ, അധ്യാപക സംഘടന നേതാക്കളായ ജെയിംസ് പി പോള്‍, എം എം ജയ്‌സണ്‍, ബിന്ദു സി കെ, വി എ മുഹമ്മദ്‌റാഫി എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ സുമതി സ്വാഗതവും കണ്‍വീനര്‍ കെ എസ് മുഹമ്മദാലി നന്ദിയും പറഞ്ഞു. സംസ്ഥാന-ദേശിയ അവാര്‍ഡ് ജേതാക്കള്‍ അബി പോള്‍, അബ്ദുള്‍ ഖാദര്‍, എ എച്ച് ദീപന്‍ മാസ്റ്റര്‍, ഭാനുമതി ടീച്ചര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Related News