Friday
19 Jan 2018

അധ്യാപകർ സമൂഹത്തിന് മാതൃകയാകണം – കേളു എംഎൽഎ

By: Web Desk | Thursday 21 September 2017 7:11 PM IST

മാനന്തവാടി: അനുദിനം കലുഷിതമാകുന്ന വർത്തമാനകാലത്ത് പുതു സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ഒ.ആർ കേളു എം എൽ എ. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എം ജെഎസ്എസ്എ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക പരിശീലന ക്യാമ്പ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടർ ടി.വി സജീഷ്, ഫാ. ജോർജ് നെടുന്തള്ളിയിൽ, ഫാ. സിനു ചാക്കോ, എം.വൈ ജോർജ്, അനിൽ ജേക്കബ്, ജോൺ ബേബി, വി.സി. ജോസ്, എബിൻ പി. ഏലിയാസ്, ബിനോജ് വർഗീസ്, സജി ജേക്കബ്, കെ.ജെ. ബിജു, ജിനു സ്കറിയ, ജിനീഷ് കുര്യൻ, പി.എം. രാജു, ടി.വി. സുനിൽ, കെ.എം. ഷിനോജ്,  കെ.എസ്. സാലു, ഷിജോ സണ്ണി, പി.എഫ്. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ബിജു കെ. തമ്പി, എം.കെ. ബിജു, ടി.ജി. സജി, ഫാ. ബേസിൽ കരിനിലത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.

Related News