Wednesday
22 Aug 2018

വീർപ്പടക്കി ഇടുക്കി

By: Web Desk | Friday 10 August 2018 11:13 AM IST

ചെറുതോണി ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നപ്പോള്‍
ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോൾ തുറന്നുകഴിഞ്ഞു.

രാവിലെ ഏഴു മണിക്ക് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.
ഇപ്പോള്‍ മൂന്നുഷട്ടറുകള്‍ മണിക്കൂറിൽ 581 ക്യുമെക്‌സ് വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നതിനാൽ 1401. 46 അടിയാണ് ജലനിരപ്പ്. 116 ക്യുമെക്‌സ് വെള്ളമാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി വിടുന്നത്.  125 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. 300 ക്യുമെക്‌സ് വെള്ളം 12 മണിയോടെ തുറന്നു വിടും. ഒരു ഷട്ടർ കൂടി തുറക്കുകയോ ഇപ്പോൾ തുറന്ന മൂന്നും കൂടുതൽ ഉയർത്തുകയോ ചെയ്യും. ഇടുക്കി ജില്ല മുഴുവൻ കനത്ത മഴ തുടരുകയാണ്.

ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെയും വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ രാവിലെതന്നെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ നേതൃത്വത്തില്‍
ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തി.


ചെറുതോണി ഡാമില്‍ മൂന്നു ഷട്ടറുകളും തുറന്നപ്പോള്‍

ചെറുതോണി ബസ്റ്റാന്റിനു സമീപം പുഴയിലേക്ക് വീഴാറായ ബങ്ക് അഗ്നിശമന സേന
നീക്കം ചെയ്യുന്നു.

ഡാമിലെ വെള്ളം ചെറുതോണിയിലെത്തിയപ്പോള്‍

പുഴയിലേക്ക് വീഴാവുന്ന നിലയിലുള്ള തടസങ്ങള്‍ അഗ്നിശമന സേന നീക്കം ചെയ്യുന്നു.

ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെ സ്ഥിതിഗതികള്‍ കളക്ടര്‍ ജീവന്‍
ബാബു.കെ, ആര്‍.ഡി.ഒ എം.പി വിനോദ്, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ
നേതൃത്വത്തില്‍ നിരീക്ഷിക്കുന്നു.

ചെറുതോണിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെ സ്ഥിതിഗതികള്‍ കളക്ടര്‍ ജീവന്‍
ബാബു.കെ, ആര്‍.ഡി.ഒ എം.പി വിനോദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി
പരിശോധിക്കുന്നു.

Related News