Tuesday
22 Aug 2017

കീടനാശിനികലര്‍ന്ന മുട്ട; വിവാദം കനക്കുന്നു

By: Web Desk | Saturday 12 August 2017 10:59 AM IST

യൂറോപ്പിൽ ഭക്ഷ്യ അഴിമതിയുടെ വിവാദം കത്തുന്നു. ഫിപ്രൊനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമുള്ള മുട്ടയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കീടനാശിനികലര്‍ന്ന മുട്ട 15 യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രതിസന്ധിയിൽ ആക്കിയത്. ഇക്കാര്യം പുറത്തായതോടെ ഓഗസ്റ്റ് ഒന്നുമുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് കോടിക്കണക്കിന് മുട്ടയും മുട്ട ചേര്‍ന്ന ഉത്പന്നങ്ങളും പിന്‍വലിച്ചു. ഇത്തരം മുട്ടകള്‍ ഏഷ്യന്‍ രാജ്യങ്ങളും ഇറക്കുമതി ചെയ്‌തെന്ന് വ്യക്തമായി.

ആരോഗ്യത്തിന് ഭീഷണിയായ ഫിപ്രൊനില്‍ എന്ന കീടനാശിനി മുട്ട ഉത്പന്നങ്ങ ളിൽ നിറഞ്ഞിരിക്കുന്നത് തെളിഞ്ഞതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം .നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍നിന്നാണ് മുട്ടയെത്തിയതെന്നാണ് സംശയം. ഫിപ്രൊനില്‍ മുട്ടയെക്കുറിച്ച് നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞ നവംബറിലേ അറിയാമായിരുന്നെന്ന് ബെല്‍ജിയം ആരോപിച്ചു. ഈ ആരോപണം നെതർലാന്റ് നിഷേധിച്ചു. രാജ്യത്തെ ഫിപ്രൊനില്‍ മുട്ടയെക്കുറിച്ച് ജൂണിലേ അറിയാമായിരുന്നെന്ന് ബെല്‍ജിയം വ്യക്തമാക്കി . അന്വേഷണം നടന്നുവന്നതിനാലാണ് ഇക്കാര്യം പുറത്തുവിടാഞ്ഞതെന്നും രാജ്യം പറയുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ സെപ്റ്റംബര്‍ 26-ന് യോഗം വിളിച്ചു.
മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയാണ് ഫിപ്രോനിൽ. വെറ്റിനറി ഉത്പന്നങ്ങൾ നശിക്കാതിരിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഉത്പന്നങ്ങളെ ആകർഷിക്കുന്ന ഈച്ച, ചെള്ള് തുടങ്ങിയ ഉപദ്രവകാരികളായ ജീവികളെ ഒഴിവാക്കാനാണ്‌ വാണിജ്യ ആവശ്യത്തിന് ഇത് ഉപയോഗിക്കുന്നത്. പക്ഷെ മനുഷ്യ ഉപഭോഗത്തിനായുള്ള ഉത്പ്പന്നങ്ങളിൽ രാസവസ്‌തുവിന്റെ ഉപയോഗം വിലക്കിയിരുന്നു.
ഈ രാസവസ്തുവിന്റെ വലിയ അളവിൽ ഉള്ള ഉപയോഗം മാരകമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ഇത് വൃക്കകൾ, കരൾ, തൈറോയ്ഡ് ഗ്രന്ഥികൾ എന്നിവയെ തകർക്കാൻ കാരണമാകുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ജർമ്മൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസസ്മെന്റ് (ബിഎഫ്ആർ) കണക്കു പ്രകാരം 65 കിലോഗ്രാം ഭാരമുള്ള മുതിർന്ന ഒരാൾക്ക് 24 മണിക്കൂറിനുള്ളിൽ ഏഴ് മുട്ടകൾ വരെ കഴിക്കാൻ സാധിക്കും. എന്നാൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരഭാരം വളരെ കുറവാണ്. അത്കൊണ്ട് തന്നെ . 16.1 5 കിലോ (35.6lb) തൂക്കമുള്ള കുട്ടിക്ക് 24 മണിക്കൂറിനുള്ളിൽ 1.7 മുട്ടകൾ മാത്രമാണ് കഴിക്കാൻ പറ്റുക. എന്നിരുന്നാലും, കീടനാശിനികൾ കലർന്ന മലിനമായ മുട്ടകൾ സാലഡ്സ്, സാൻഡ്വിച്ച് പോലെയുള്ള ഉൽപ്പന്നങ്ങളിൽ വിറ്റഴിയുമ്പോൾ നേരിട്ട് കുട്ടികളുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനേക്കാളും അപകടകരമായ അളവിൽ ഈ കീടനാശിനിയുടെ അംശം കുട്ടികളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് കുട്ടികളെ രോഗാവസ്ഥയിൽ ആക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related News