Wednesday
18 Jul 2018

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഈജിപ്തിന് ലോകകപ്പ് യോഗ്യത

By: Web Desk | Monday 9 October 2017 11:00 PM IST

കെയ്‌റോ :

കോംഗോയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജയിച്ചു ഈജിപ്ത് ലോകകപ്പ് യോഗ്യത സ്വന്തമാക്കി. കോംഗോക്കെതിരെ ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിന്റെ താരമായ മുഹമ്മദ് സലാഹാണ് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈജിപ്തിന്റെ ജയം.
95 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയാണ് മുഹമ്മദ് സലാഹ് ഗോളാക്കി മാറ്റിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്.
ഗ്രൂപ്പ് ഇ യില്‍ 12 പോയിന്റുമായി ഈജിപ്ത് ഒന്നാം സ്ഥാനത്താണ്. അലെക്‌സന്‍ഡ്രിയയിലെ മൈതാനത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി വിരസമായിരുന്നു. രണ്ടാം പകുതിയില്‍ 63 ാം മിനുട്ടില്‍ ആഴ്‌സനല്‍ താരം എല്‍നെനിയുടെ പാസിലൂടെ സലാഹ് ഗോള്‍ സ്വന്തമാക്കുകയായിരുന്നു. 87 ാം മിനുട്ടില്‍ അര്‍ണോള്‍ഡ് ബോക്കോ മൗക് കോംഗോക്ക് സമനില ഗോള്‍ നേടി.
95 ാം മിനുട്ടില്‍ ലഭിച്ച വിജയഗോളും പിറന്നു. പെനാല്‍റ്റി ഗോളാക്കി സലാഹ് ഈജിപ്തിന്റെ വിജയ ശില്‍പിയായി.