Tuesday
22 Jan 2019

ട്രക്കിങ്ങിനിടെ ഘോരവനത്തിൽ മലയാളി കുടുങ്ങികിടന്നത് മൂന്നു ദിവസം

By: Web Desk | Sunday 24 June 2018 10:02 AM IST

ട്രക്കിങ്ങിനിടെ ഘോരവനത്തിൽ മലയാളി കുടുങ്ങികിടന്നത് മൂന്നു ദിവസം. ഉത്തരാഖണ്ഡിലെ കൊടും വനത്തിനുള്ളിലാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം ചൻ (67)കുടുങ്ങിയത്. ഇയാളെ മൂന്നു രാത്രിയും പകലിനും ശേഷം പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

കാട്ടിലെ ഒരു ഗുഹയിലാണ് ഇദ്ദേഹം മൂന്നു ദിവസം കഴിച്ചുകൂട്ടിയത്.

പ്രേം ചന്ദ്രൻ ആരോഗ്യവാനാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ വനത്തിൽ ട്രക്കിങ്ങിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. യാത്രയ്ക്കിടെ വഴിതെറ്റുകയായിരുന്നുവെന്നാണ് സൂചന.

പ്രശസ്തമായ രൂപ്കുണ്ഡ്–ബേദിനി ബുഗ്യാൽ ട്രെക്കിങ്ങിനിടെയാണു സംഭവം. ചൊവ്വാഴ്ചയാണു പ്രേം ചന്ദ്രനെ കാണാതായത്.

Related News