Monday
17 Dec 2018

ഇലക്ട്രിസിറ്റി ഫെഡറേഷന്‍ സാഹിത്യമത്സരം മാര്‍ച്ചില്‍

By: Web Desk | Thursday 25 January 2018 9:33 PM IST

കോഴിക്കോട്: കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് 10,11 തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുമായി സംസ്ഥാന തലത്തില്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.
‘റിന്യൂവബിള്‍ എനര്‍ജിയുടെ സാധ്യതകള്‍’ എന്ന വിഷയത്തിലുള്ള ഉപന്യാസ മത്സരത്തില്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും കഥ-കവതി വിഭാഗത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. കഥ അഞ്ച് പേജിലും കവിത 40 വരികളിലും കവിയരുത്. മുമ്പ് പ്രസിദ്ധീകരിച്ചതും ആകരുത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സമ്മേളന ദിവസം വിതരണം ചെയ്യും. സൃഷ്ടികള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഫെബ്രുവരി 20 ന് മുമ്പായി കണ്‍വീനര്‍, കെ ജി മധുകുമാര്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ ബേപ്പൂര്‍, ബേപ്പൂര്‍ പി ഒ, കോഴിക്കോട്- 673015 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447462128 നമ്പറില്‍ ബന്ധപ്പെടണം.