Saturday
22 Sep 2018

നാടുകാണാന്‍ സഞ്ചാരികള്‍ക്കൊപ്പം ആനയും

By: Web Desk | Sunday 18 February 2018 12:07 PM IST

കോട്ടയം:

ശൈ​ത്യ​കാ​ല​ത്തി​ന്‍റെ കു​ളി​ര​ക​ന്ന​തോ​ടെ ഹൈ​റേ​ഞ്ചി​ൽ ചൂ​ടു തിരിച്ചെത്തി. ചൂ​ടു​യ​ർ​ന്ന​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി ജ​ലാ​ശ​യ​ങ്ങ​ളും കു​ള​ങ്ങ​ളും തേ​ടി​യെ​ത്തി​ത്തു​ട​ങ്ങി. ചൂ​ട് ഉ​യ​രു​ന്ന​തി​നോ​ടൊ​പ്പം കാ​ട്ടി​ലെ ജ​ല​സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തും നാട്ടുകാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ ജലവും ഭക്ഷണവുംതേടി നാട്ടിലിറങ്ങുന്നതാണ് വനാതിര്‍ത്തിയിലുള്ളവര്‍ക്ക് ആശങ്കയാകുന്നത്. മുന്‍ കാലങ്ങളെക്കാള്‍ പെട്ടെന്നാണ് വനത്തിലെ ജലസ്രോതസുകള്‍ ഉണങ്ങിവരളുന്നത്. ജലം തേടി വനത്തിന് പുറത്തുവരുന്ന വന്യജീവികള്‍ കൃഷിനശിപ്പിക്കുകയും വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ കാട്ടാ​ന​ക്കൂ​ട്ടം മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന കാ​ഴ്ച ഏവരുടെയും കണ്ണിന് കൗ​തു​ക​മു​ണ​ർ​ത്തി.

കാട്ടാന കുളിക്കാനെത്തിയതോടെ പിറകെ നീണ്ടൊരു കാ​ട്ടാ​ന​ക്കൂ​ട്ട​വും നീ​രാ​ടാ​നെ​ത്തി. ഒ​രു കു​ട്ടി​യും ര​ണ്ടു പി​ടി​യാ​ന​ക​ളു​മാ​യെ​ത്തി​യ ആ​ന​ക്കൂ​ട്ട​മാ​ണ് സ​ഞ്ചാ​രി​ക​ളെ ര​സി​പ്പി​ച്ച​ത്.