Sunday
18 Feb 2018

ആനകളെ ഓടിക്കാന്‍ പുതിയ മാര്‍ഗവുമായി റെയില്‍വേ

By: Web Desk | Wednesday 14 February 2018 3:24 PM IST

ആനകള്‍ ട്രെയ്‌നിടിച്ച് ചെരിയുന്നത് പതിവായതോടെ ട്രാക്കില്‍ കയറുന്ന ആനകളെ ഓടിക്കാന്‍ പുതിയ മാര്‍ഗവുമായി റെയില്‍വേ രംഗത്ത്. തേനീച്ചകളുടെ ശബ്ദത്തിലുള്ള ഹോണുകള്‍ പ്രയോജനപ്പെടുത്തി ആനകളെ തുരത്താനാണ് റെയില്‍വേയുടെ ശ്രമം.

നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ റെയില്‍വേയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. തേനീച്ചകളുടെ ശബ്ദത്തിലുള്ള ഹോണുകള്‍ ട്രാക്കുകളുടെ അടുത്ത് ഘടിപ്പിക്കും. റെക്കാര്‍ഡ് ചെയ്ത തേനീച്ചകളുടെ ശബ്ദമാണ് ഇതിനായി ഉപയോഗിക്കുക. പശ്ചിമ ബംഗാളിലെ അലിയാപൂര്‍ ഡിവിഷനിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പാക്കുക.

അസമിലെ റാന്‍ഡിലെ ഡിവിഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ രീതി വിജയകരമായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തേനീച്ചകളുടെ ശബ്ദം കേട്ടാല്‍ ആനകള്‍ ഓടുമെന്നതാണ് പുതിയ ആശയത്തിന് പിന്നില്‍. അസമില്‍ കഴിഞ്ഞയാഴ്ച്ച മാത്രം അഞ്ച് ആനകളാണ് ട്രെയ്‌നിടിച്ച് ചെരിഞ്ഞത്.