Sunday
21 Oct 2018

എമിറേറ്റ്‌സ്  എയര്‍ലൈന്‍സ്  ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുവരുത്തി

By: Web Desk | Wednesday 8 August 2018 12:13 PM IST

ദുബായ്: എമിറേറ്റ്‌സ്  എയര്‍ലൈന്‍സ്  ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുവരുത്തി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോഴാണ് ഇവരെ വെട്ടി എമിറേറ്റ്സിന്റെ ഗംഭീര  ആനുകൂല്യം.കൊച്ചിയിലേക്ക് ഈ മാസം 1100 ദിര്‍ഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിര്‍ഹമാകും. 800 ദിര്‍ഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്ബോള്‍ 550 ദിര്‍ഹം ഹൈദരാബാദിലേക്ക് 700 ദിര്‍ഹം. അടുത്തമാസം 550. ബെംഗളുരു 900 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക . ഇവിടേക്കുള്ള ടിക്കറ്റ് നിരക്ക് നേര്‍പകുതിയായി മാറ്റിയിട്ടുണ്ട്. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം.

.അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാസം മാത്രമാണ് യാത്രാനിരക്ക് കുറവ്. 570 ദിര്‍ഹത്തിന് പോകാം. അടുത്തമാസമാകുമ്പോള്‍ 710 ദിര്‍ഹമാകും.