Saturday
23 Sep 2017

ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തണം : എഐഎസ്എഫ്

By: Web Desk | Tuesday 15 August 2017 12:47 PM IST

kochi:

സംസ്ഥാനത്ത് ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്നത് വലിയ അവഗണനയാണെന്ന് കാണാന്‍ കഴിയുന്നു. സര്‍ക്കാരും ഭരണസംവിധാനവും ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് വിദ്യാഭ്യാസ തൊഴിലിടങ്ങളില്‍ വലിയ അവഗണനയും ചൂഷണവുമാണ് നേരിടേണ്ടി വരുന്നത്.

ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് വേണ്ടി വിദ്യാലയങ്ങള്‍ ആരംഭിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുന്നതിനോടൊപ്പം, ഇത്തരക്കാരെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് AISF 43ആം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു