Friday
20 Jul 2018

അനായാസം; ഇംഗ്ലണ്ട് സെമിയില്‍

By: Web Desk | Saturday 7 July 2018 10:39 PM IST

ഹാരി മഗ്വേര്‍ ഇംഗ്ലണ്ടിനായി ഗോള്‍നേടുന്നു

മോസ്‌കോ: 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് വീണ്ടും ലോകകപ്പിന്റെ സെമിഫൈനലില്‍. സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ഹാരി കെയ്‌നും കൂട്ടരും അവസാന നാലുടീമുകളില്‍ ഒന്നായത്.
ക്വാര്‍ട്ടറില്‍ സ്വീഡനെ നിഷ്പ്രഭമാക്കിയാണ് ത്രീ ലയണ്‍സിന്റെ കുതിപ്പ്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതും സ്വീഡന് തിരിച്ചടിയാ2യി.
കാര്യമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിക്കാതെ തുടങ്ങിയ പോരാട്ടത്തില്‍ ഇംഗ്ലണ്ട് പതിയെ താളം നേടിയെടുത്തു. പതിനെട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തൊട്ടു തൊട്ടില്ലായെന്ന രീതിയില്‍ പുറത്തോട്ടുപോയി. അധികം വൈകാതെ ഇംഗ്ലണ്ട് ലീഡ് നേടി. ആഷ്‌ലി യങ്ങിന്റെ കോര്‍ണറില്‍ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്വേര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 25 കാരനായ താരത്തിന്റെ ആദ്യ രാജ്യാന്തര ഗോളാണ് പിറന്നത്.
രണ്ടാംപകുതിയിലും ഇംഗ്ലീഷ് ആധിപത്യമായിരുന്നു. ഒരു ഗോളിന്റെ ലീഡില്‍ കടിച്ചു തൂങ്ങാതെ ലീഡ് വര്‍ധിപ്പിക്കാനായിരുന്നു ഇംഗ്ലീഷ് ശ്രമം. അന്‍പത്തിയെട്ടാം മിനിറ്റില്‍ ഇംഗ്ലണ്ട് രണ്ടാം വെടിയും പൊട്ടിച്ചു. ലിന്‍ഗാര്‍ഡിന്റെ ക്രോസ് ഹെഡ് ചെയ്ത് ഡെലെ അലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി.
രണ്ടുഗോളുകള്‍ വീണതോടെ സീഡന്‍ തളര്‍ന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. ബെര്‍ഗിന്റെയും വിക്ടര്‍ ക്ലസന്റേയും ഷോട്ടുകള്‍ അവിശ്വസനീയ സേവുകളിലൂടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോഡ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു.