Wednesday
19 Sep 2018

എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

By: Web Desk | Thursday 12 July 2018 3:10 PM IST

കൊച്ചി: കേരളത്തിലെ മികച്ച ബ്രാന്‍ഡുകള്‍ക്കും പുതുസംരഭകര്‍ക്കുമുള്ള ആദ്യത്തെ എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ഇന്ന് (2018 ജൂലൈ 13 വെള്ളിയാഴ്ച) വൈകീട്ട് 6ന് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍, എക്‌സൈസ്, തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് രെങ്കു കെ. എച്ച്., സുജീഷ് കെ. എസ്. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ വികസന കുതിപ്പിന് ചിറകുകള്‍ നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍), മാറുന്ന കൊച്ചിയുടെ പുതിയ മുഖമായ കൊച്ചി മെട്രോ (കെഎംആര്‍എല്‍), കേരളീയ ബിസിനസ്സിന് സമഗ്രമായ കരുത്തു പകരുന്ന കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ), നിരവധി പുതുസംരംഭകരെ സൃഷ്ടിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കെസിഎഫ്‌വിജയീഭവ, വിവിധ മേഖലകളില്‍ മുന്നേറുന്ന എവിഎ ചോലയില്‍ ഗ്രൂപ്പിന്റെ സാരഥി എ. വി. അനൂപ്, ആഗോള ബ്രാന്‍ഡുകളെ കേരളത്തിലേയ്‌ക്കെത്തിച്ച മുഹമ്മദ് മദനിയുടെ എബിസി എംപോറിയോ, തീംപാര്‍ക്കുകളിലൂടെ വിസ്മയം തീര്‍ത്ത വണ്ടര്‍ലാ, ഡ്രീം ഫ്‌ളവര്‍ ബില്‍ഡേഴ്‌സിലൂടെ വനിത സംരംഭക ലോകത്തെ വേറിട്ട വ്യക്തിത്വമായ പ്രിയാ ഫാസില്‍, സ്വപ്ന വ്യാപാരം എന്ന പുസ്തകത്തിലൂടെ മലയാള സംസ്‌കാരിക രംഗത്ത് ബിസിനസ് സാഹിത്യം എന്ന വിഭാഗം സൃഷ്ടിച്ച നിംസ് മെഡിസിറ്റിയുടെ സാരഥി ഫൈസല്‍ഖാന്‍, കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഇന്റര്‍നാഷണല്‍ ബിസിനസ് കോച്ച് ഷമീം റഫീഖ്, ജൈവവൈവിധ്യത്തിന്റെ അവിശ്വസനീയ അനുഭവലോകം തീര്‍ത്ത മംഗോ മെഡോസ് എന്ന ഗ്രീന്‍ തീം പാര്‍ക്ക് സാരഥി എന്‍. കെ. കുര്യന്‍, ഭക്ഷ്യോല്‍പ്പന്നരംഗത്തെ നിത്യവിസ്മയമായ ഡബ്ള്‍ ഹോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ബിസിനസ് ലീഡേഴ്‌സിനുമൊപ്പം ഏതാനും പുതുതലമുറ സംരംഭകര്‍ക്കും എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ്‌സ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന അവാര്‍ഡ്‌നിശയില്‍ എക്‌സൈസ്, തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

Related News