Tuesday
13 Nov 2018

സംസ്ഥാനതല ഷോര്‍ട്ട് ഫിലിം ഡോക്യുമെന്‍ററി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

By: Web Desk | Friday 6 July 2018 4:12 PM IST

കൊല്ലം: സംസ്ഥാനതല ഷോര്‍ട്ട് ഫിലിം ഡോക്യുമെന്‍ററി മത്സരം എന്‍ട്രികള്‍ ക്ഷണിച്ചു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈത്രം ഫിലിം സൊസൈറ്റിയാണ് ഈ വര്‍ഷത്തെ രണ്ടാമത് സംസ്ഥാനതല ഷോര്‍ട്ട്ഫിലിം ഡോക്യുമെന്‍ററി അവാര്‍ഡുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിക്കുന്നത്. മികച്ച ഷോര്‍ട്ട് ഫിലിമിന് ക്യാഷ് അവാര്‍ഡും പ്രേംനസീര്‍ മെമ്മോറിയല്‍ ശില്‍പ്പവും രണ്ടാം സമ്മാനം നേടുന്ന ഷോര്‍ട്ട് ഫിലിമിന് ക്യാഷ് അവാര്‍ഡും ജയന്‍ മെമ്മോറിയല്‍ ശില്‍പ്പവും നല്‍കും. മികച്ച ഒന്നാമത്തെ ഡോക്യുമെന്‍ററിയ്ക്കു ക്യാഷ് അവാര്‍ഡും സത്യന്‍ മെമ്മോറിയല്‍ ശില്‍പ്പവും നല്‍കും. രണ്ടാമത്തെ ഡോക്യുമെന്‍ററിയ്ക്കു ക്യാഷ് അവാര്‍ഡും കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ശില്‍പ്പവും നല്‍കും. മികച്ച നടന്‍, നടി സംവിധായകന്‍, തിരക്കഥാകൃത്, ക്യാമറാമാന്‍, ബാലതാരം എന്നിവര്‍ക്ക് ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതിഓഗസ്റ്റ് 15.

അഞ്ച് മിനിറ്റു മുതല്‍ മുപ്പതു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള കലാസൃഷ്ടികള്‍ ഡി വി ഡി ഫോര്‍മാറ്റിലോ പെന്‍ഡ്രൈവിലോ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ ഫീസോടുകൂടി എന്‍ട്രികള്‍ സെക്രട്ടറി, ചൈത്രം ഫിലിം സോസൈറ്റി, ഡിജി വിഷന്‍, ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം, വെള്ളയിട്ടമ്പലം, കൊല്ലം 12, എന്ന വിലാസത്തില്‍ അയക്കുക. വിശദവിവരങ്ങള്‍ക്ക് 9447610150, 8075292611 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. സെപ്റ്റംബര്‍  ആദ്യവാരം കൊല്ലത്തുവച്ചു ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന നടക്കുന്ന
ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.