Thursday
15 Nov 2018

ശബരിമല: സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം

By: Web Desk | Sunday 4 November 2018 3:09 PM IST

തിരുവനന്തപുരം: ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. മാധ്യമ പ്രവര്‍ത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി.

ശബരിമലയിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ മാസത്തെ തീര്‍ത്ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. അത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.