Monday
20 Aug 2018

പരിസ്ഥിതി രാഷ്ട്രീയം വെറും മുദ്രാവാക്യമല്ല; മന്ത്രി

By: Web Desk | Saturday 9 June 2018 8:39 PM IST

ഗുരുവായൂര്‍ : പരിസ്ഥിതി രാഷ്ട്രീയം വെറും മുദ്രാവാക്യമല്ല അത് പ്രായോഗികതയിലും കൂടി നടപ്പില്‍വരുത്തുന്ന പ്രസ്ഥാനമാണ് എ ഐ വൈ എഫ് എന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. എഐവൈഎഫ് പരിസ്ഥിതി വാരചരണത്തിന്റെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം ഒരുമനയൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭേച്ഛയോടെയുള്ള വരുമാനമാര്‍ഗ്ഗം എന്നതിലുപരി കൃഷി ഒരു സംസ്‌കാരമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. പ്രകൃതിമൂലധനം സംരക്ഷിക്കാതെ ഇനി മുന്നോട്ട്പോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടേക്കറിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇവിടെ പച്ചക്കറി കൃഷിയിറക്കുന്നത്. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പച്ചക്കറി വിത്തുകളുടേയും തൈകളുടേയും വിതരണം നിര്‍വഹിച്ചു. പാത്തോളജിയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. നിത ഗഫൂറിനെ ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് സെക്രട്ടറി സി വി ശ്രീനിവാസന്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം എം എം സുനില്‍കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ കെ ജോസ്, ലോക്കല്‍ അസി. സെക്രട്ടറി കബീര്‍ ഒരുമനയൂര്‍, എ ഐ വൈഎഫ് ജില്ലാ പ്രസിഡണ്ട് കെ പി സന്ദീപ്, ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എന്‍ പി നാസര്‍, നവ്യ തമ്പി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ വി രാജേഷ്, ആര്‍കെ സജില്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News