Sunday
21 Oct 2018

ബന്ധുനിയമന കേസ്: ജയരാജന് ക്ലീന്‍ ചീറ്റ്

By: Web Desk | Monday 25 September 2017 11:49 AM IST

കൊച്ചി: ബന്ധു നിയമന കേസില്‍ ഇ പി ജയരാജന് ക്ലീന്‍ ചീറ്റ്. വിജിലന്‍സ് എസ് പി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ്​ ഡയറക്​ടറുടെ പരിശോധനക്ക്​ ശേഷം റിപ്പോര്‍ട്ട്​ കോടതിയില്‍ സമര്‍പ്പിക്കും.
ഇ പി ജയരാജനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാര ദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാല്‍ കേസ്​ അവസാനിപ്പിക്കാമെന്നാണ്​ അന്വേഷണ സംഘത്തി​ന്റെ തീരുമാനം.
2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി. കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ എം ഡിയായി നിയമിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്.