Thursday
20 Sep 2018

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

By: Web Desk | Friday 14 September 2018 7:37 PM IST

തിരുവനന്തപുരം:

നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം എം ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിലൂടെ ചാരക്കേസില്‍ സര്‍വ തലത്തിലും നടന്നിട്ടുള്ള എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.