Tuesday
25 Sep 2018

റിയാദില്‍ 11 കാരിയെ വീട്ടു ജോലിക്കാരി കൊലക്കത്തിക്കിരയാക്കി

By: Web Desk | Friday 6 July 2018 4:28 PM IST

എത്യോപ്യന്‍ ഇഖാമയുടെ കൊടും ക്രൂരത വീണ്ടും. റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി. സൗദി സ്വദേശിയായ നവല്‍ എന്ന പെണ്‍കുട്ടിയെയാണ് എത്യോപ്യക്കാരിയായ പ്രവാസി വേലക്കാരി കൊലപ്പെടുത്തിയത്.വേലക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ സഹോദരനും വേലക്കാരിയുടെ ആക്രമണത്തിനിരയായി.ഗുരുതരാവസ്ഥയിലായ ആൺകുട്ടി  തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.
ബുധനാഴ്ചയായിരുന്നു സംഭവം.മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. വേലക്കാരി ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ മുറിയില്‍ കയറി ഒളിച്ചെങ്കിലും യുവതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു.

സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ വേലക്കാരിയെ നാട്ടിലയക്കാന്‍ തീരുമാനിച്ചിരുന്നു.

നേരത്തെയും സമാനമായ രീതിയില്‍ എത്യോപ്യക്കാരിയായ വീട്ടുജോലിക്കാര്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്തിട്ടുണ്ട്. ഒമ്പതുവയസുകാരിയെ ക‍ഴുത്തറുത്ത് കൊന്നതിന് റിയാദില്‍ ഒരു എത്യോപ്യക്കാരിയെ വധ‍ശിക്ഷക്ക് വിധിച്ചിരുന്നു

Related News