Friday
18 Aug 2017

ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ വന്‍ വര്‍ധനവ്

By: Web Desk | Sunday 13 August 2017 12:49 PM IST

സാമ്പത്തികമാന്ദ്യത്തിനിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 30% വര്‍ധനവുണ്ടായതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. ചരിത്രത്തിലെതന്നെ ഏറ്റവും പ്രയാസകരമായ സാമ്പത്തിക കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇവിടെ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, നാട്ടിലേക്ക് അയക്കുന്ന തുക യഥാര്‍ത്ഥത്തില്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ബില്ല്യന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

സാമ്പത്തികരംഗത്ത് നല്ലൊരു വാര്‍ത്തയാണിതെന്ന് സാമ്പത്തിക വിധഗ്ദര്‍ വിശ്വസിക്കുന്നു. രാജ്യത്ത് എത്തുന്ന ബ്ലൂ കോളര്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയപങ്ക് അവര്‍ നാട്ടിലേക്ക് അയക്കുന്നുവെന്നുള്ളതും ഇതിനുകാരണമാകുന്നു.

ഒമാനിലെ ദി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ 2017-ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2007-ലെ പ്രവാസികളുടെ എണ്ണം 660,950 ആയിരുന്നെന്നും 2016-ല്‍ എത്തിയപ്പോള്‍ അത് 1,825,603 ആയി വര്‍ധിച്ചതയും കാണുന്നു.

updating…

Related News