Monday
25 Jun 2018

കുവൈറ്റിൽ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

By: Web Desk | Sunday 10 June 2018 7:47 AM IST

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈറ്റിലും പ്രവാസികളെ ഒഴിവാക്കുന്നു. അടുത്തമാസം പൊതുമേഖലയിലെ 3140 വി​ദേ​ശി​ക​ൾക്ക് ജോലി നഷ്ട്ടപ്പെടുമെന്ന് സി​വി​ൽ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാ‌ർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട് .

കുവൈറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിൽ 78,317 വിദേശികളാണ് ജോലി ചെയ്യുന്നത്. യോഗ്യത പട്ടിക അടുത്തമാസം സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ള സ്വദേശികളുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും.

ആരോഗ്യ മന്ത്രാലയത്തിൽ 33,303 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 26,433 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്.

30 വയസ്സിൽ താഴെയുള്ളവർക്ക് ജോലിയില്ല 30 വയസ്സിൽ താഴെയുള്ള പ്രവാസികൾക്കും ഇനി കുവൈറ്റിൽ ജോലി ലഭിക്കില്ല. ജൂലൈ മുതൽ ഇത് നടപ്പിലാക്കുമെന്നാണ് വിവരം. എന്നാൽ 30 വയസ്സിന് മുകളിലുള്ള വിദ്യാസമ്പന്നരും പ്രവൃത്തി പരിചയമുള്ളവർക്കും ജോലി ലഭിക്കും. സെപ്റ്റംബറിൽ സെപ്റ്റംബറിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 17,936ഓളം കുവൈറ്റി സ്വദേശികൾക്ക് ജോലി ലഭിക്കും. 22,000 പേരുടെ അപേക്ഷ ഇതുവരെ ലഭിച്ചു കഴിഞ്ഞു. കുവൈറ്റിലെ ജനസംഖ്യ 4 മില്യൺ ആണ്. എന്നാൽ ഇതിൽ 3.1 മില്യണും വിദേശികളാണ്.