Monday
16 Jul 2018

ഓട്ടിസം രോഗികളില്‍ ഫെയ്‌സ്ബുക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നവെന്ന് പഠനം

By: Web Desk | Thursday 15 March 2018 6:28 PM IST

വാഷിങ്ടണ്‍: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) ഉള്ളവരില്‍ സന്തോഷം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. എല്ലാ സമൂഹമാധ്യമങ്ങളും ഇത്തരത്തില്‍ പ്രയോജനപ്പെടുത്താനാവില്ലെന്നും മറ്റ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരത്തിലുള്ള ഗുണപരമായ മാറ്റം ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പഠനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. യു.എസ്.എയിലെ ഫീല്‍ഡിംഗ് ഗ്രാജ്വേറ്റ് യൂണിവേഴ്‌സിറ്റിയിലെയും വിര്‍ജീനിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഈ ഡിസോഡര്‍ ഉള്ളവരില്‍ ഫെയ്‌സ്ബുക്കിന്റെ ഉപയോഗവും സന്തോഷവും ഒരുപോല വര്‍ധിക്കുന്നതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുഖാമുഖം കാണാതെയുള്ള സംസാരമായതുകൊണ്ടുതന്നെ എഎസ്ഡി ഉള്ളവരില്‍ മാനസീക ശക്തിയ്ക്കും വിഷാദരോഗം കുറയ്ക്കുന്നതിനും ഫെയ്‌സ്ബുക്കിന്റെ ഉപയോഗം കാരണമാകുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കി.
‘ചില പഠനങ്ങളില്‍, എ എസ് ഡിഡി ഉള്ള മുതിര്‍ന്നവരില്‍ 50 ശതമാനം ആളുകളിലും സാമൂഹിക ഉത്കണ്ഠ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷിതമായ രീതിയില്‍ സംസാരിക്കുന്നതിനും പരിശീലനത്തിനും സംഭാഷണ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഫെയ്‌സ്ബുക്ക് ഫലപ്രദമാണെന്നും സൈബര്‍ സൈക്കോളജി മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ബ്രെന്‍ഡ കെ കെ വെയ്ഡര്‍ഹോള്‍ഡ് പറഞ്ഞു.
‘ഒരു വ്യക്തിയുടെ കഴിവില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതുവഴി മുഖാമുഖ സംഭാഷണത്തിനുള്ള സാധ്യതയുെ സഹായിക്കും,’വിഡെര്‍ഹോള്‍ഡ് കൂട്ടിച്ചേര്‍ത്തു.