Saturday
20 Jan 2018

ഫേസ്ബുക്ക് ഫാസിസം; ബിജെപി വിരുദ്ധ പോസ്റ്റ് ഇട്ടയാളെ ബ്‌ളോക്ക് ചെയ്തു

By: Web Desk | Friday 29 September 2017 11:27 AM IST

ഫാസിസം ഫെയ്‌സ്ബുക്കിലുമെന്ന് ആക്ഷേപം. ബിജെപി വിരുദ്ധമുദ്രാവാക്യം പോസ്റ്റ് ചെയ്തയാളെ ഒരുമാസത്തേക്ക് ഫെയ്‌സ്ബുക്ക് വിലക്കിയെന്ന് ആരോപണം.
ഗുജറാത്ത് സൂററ്റ് സ്വദേശി മുഹമ്മദ് അനസ്(29)എന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് വിലക്കുവീണത്. സൂററ്റിലെ വ്യാപാരികള്‍ അമിത വില ഈടാക്കുന്ന ജിഎസ്ടി ബില്ലിനു ശേഷം ബില്ലില്‍ അടിച്ചിരുന്ന കമന്റാണ് കമല്‍ കാഫൂല്‍ ഹമാരീ ഫൂല്‍ ,(താമരപ്പൂവ് ഞങ്ങളുടെ വലിയ ഓര്‍മ്മത്തെറ്റ്)ഈ ബില്ലിന്റെ പടവുമായി മുഹമ്മദ് അനസ് നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് വിവാദമായത്. ഒരു മണിക്കൂറിന് ശേഷം അനസിന് വന്ന ഫെയ്‌സ്ബുക്ക് അറിയിപ്പില്‍ ഇയാളെ 30 ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്തതായി അറിയിച്ചിട്ടുണ്ട്. താന്‍ സമൂഹമാധ്യമത്തില്‍ വന്ന ഒരു പോസ്റ്റ് പങ്കുവയ്ക്കുകമാത്രമാണ് ചെയ്തതെന്നും തന്റേതായി ഒന്നും എഴുതിയില്ലെന്നും അനസ് പറയുന്നു. അപമാനകരമായ ഒരു വാക്കും അസഭ്യവും താന്‍ ഉപയോഗിച്ചിട്ടില്ല, ഇത് ഫേസ് ബുക്ക് ഫാസിസമാണ്. അനസിന്‌റെ അക്കൗണ്ട് മരവിപ്പിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Related News