Wednesday
17 Oct 2018

583 ദശലക്ഷം വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

By: Web Desk | Wednesday 16 May 2018 1:43 PM IST

പാരീസ്: 2018 ൽ ആദ്യ മൂന്ന് മാസത്തിനിടെ ഫേസ്ബുക്ക് 583 ദശ ലക്ഷംവ്യാജ  അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായുള്ള  ഔദ്യോകിക വിവരം പുറത്തുവിട്ടു. ലൈംഗിക അതിക്രമങ്ങൾ , ഭീകരവാദ പ്രചരണo, വിദ്വേഷപരമായ സന്ദേശങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നതിനാലും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനാലുമാണ് ഫേക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഫേസ് ബുക്കിന്റെ ഉപയോഗം സുതാര്യമായിരിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് ഈ നീക്കം. ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ,വിദ്വേഷ പ്രസംഗങ്ങൾ,ആക്രമ ദൃശ്യങ്ങൾ   തുടങ്ങി മുപ്പതു ദശ ലക്ഷം പോസ്റ്റുകളാണ് ഈ കാലയളവിൽ നശിപ്പിച്ചെതെന്നും ഫേസ് ബുക്ക് വ്യക്തമാക്കി. 2017 ന്റെ അവസാനത്തോടെ ഗ്രാഫിക് അതിക്രമണങ്ങൾ വർധിക്കുകയും, കൃത്രിമ   ചിത്രങ്ങൾ ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിച്ചതായും ഫേസ് ബുക്ക് വ്യക്തമാക്കി.

അമേരിക്കയിലെ തിരഞ്ഞെടുപ്പ്‌ കാലത്തും ബ്രിട്ടനിൽ ബ്രെക്സിറ്റ് കാലത്തും രാഷ്ട്രീയ പ്രാചരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വോട്ടർമാരെ സ്വാധിനീക്കാനുമായി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേoബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന വെളിപ്പെടുത്തലുണ്ടായതിനെ തുടർന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന ആപ്ലിക്കേഷനുകളെ കുറിച്ച് ഫേസ്ബുക്ക് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം ആപ്ലിക്കേഷനുകൾ ഫേസ് ബുക്ക് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് 583 ദശലക്ഷം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഫേസ്ബുക് ഡിലീറ്റ് ചെയ്തിരിക്കുന്നത്.

Related News