Thursday
19 Jul 2018

ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍ അത് പീഡനമാകുമോ?

By: Web Desk | Tuesday 31 October 2017 10:02 PM IST

ഇസ്ലാമാബാദ്: ഒരു സ്ത്രീയോട് കൂട്ട് ചോദിക്കുന്നതും പീഡനമോ?

ഓക്‌സാര്‍ അവാര്‍ഡ് ജേതാവായ പാകിസ്ഥാനി ഫിലിം നിര്‍മ്മാതാവ് ഷര്‍മിൻ ഒബെയ്ദ്  ചിനോയിയാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. ഷര്‍മ്മിയുടെ സഹോദരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇതില്‍ ചൊടിച്ച ഷര്‍മിൻ ട്വിറ്ററിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പീഡനത്തിന്റെ വ്യാഖ്യാനം എന്താണെന്ന വിവാദമായി വളര്‍ന്നിരിക്കുന്നു.

‘ പാകിസ്ഥാനില്‍ അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു. ഇന്നലെ എന്റെ സഹോദരി എ കെ യു എമര്‍ജന്‍സിയില്‍ ചെന്നപ്പോള്‍ അവളുടെ ഡോകടര്‍ അവളെ ഫെയ്‌സ്ബുക്കില്‍ ആഡ് ചെയ്യാന്‍ ശ്രമിച്ചു. എങ്ങനെയാണത്? എനിക്ക് മനസ്സിലാകുന്നില്ല, എങ്ങനെയാണ് ഒരു വനിതാ രോഗിയുടെ വിവരങ്ങൾ നോക്കി ഫെയ്‌സ് ബുക്കില്‍ കൂട്ടുകാരിയാക്കാന്‍ ഡോക്ടര്‍ക്ക് തോന്നിയത്. അധാര്‍മ്മികം. ഡോക്ടര്‍ തെറ്റായ കുടുംബത്തിലെ തെറ്റായ സ്ത്രീയുമായാണ് ഇടപെടുന്നത്. ഞാനിത് റിപ്പോര്‍ട്ട് ചെയ്യും.’

നിരവധി പാകിസ്ഥാനികള്‍ ഈ ‘പീഡനത്തി’നെതിരെ രോഷകുലരായി. ഷര്‍മിന്‍ അധികപ്പറ്റാണ് കാണിച്ചതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. ഏറ്റവും ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചവരില്‍ പത്രപ്രവര്‍ത്തകനായ അലി മൊയിന്‍ നവാസിഷായും പെടും.
‘അപമാനകരം. അടുത്തത് എന്താണ്? ഒരു പേന ചോദിച്ചാലും പീഡനമാകുമോ? ..
ഒരാളെ മൂന്ന് സെക്കന്‍ഡ് നോക്കിയാലും പീഡനമാകുമോ.. ?,’ അലി ചോദിച്ചു.
യഥാര്‍ഥ പീഡനങ്ങളില്‍ നിന്നും വഴി തിരിച്ചുവിടുന്നതാണ് ഇത്തരം നിലപാടുകളെന്നും അലി പോസ്റ്റില്‍ പറഞ്ഞു.

Related News