Monday
23 Jul 2018

മൈ സ്റ്റോറിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപരാതി

By: Web Desk | Monday 9 July 2018 6:49 PM IST

എറണാകുളം പ്രസ്സ്ക്ലബ്ബിൽ  നടന്ന മീറ്റ് ദി പ്രെസ്സിനുശേഷം മാധ്യമ പ്രവർത്തകരെ കണ്ട് പുറത്തിറങ്ങുന്ന  എ എം എം എ  പ്രസിഡന്റ് മോഹൻലാലിനോട് തന്റെ ചിത്രത്തിനെതിരായ പ്രചരണത്തിനെകുറിച്ചു പരാതി പറയുന്ന സവിധായക റോഷ്‌നി ദിനകർ 
കൊച്ചി: പൃഥ്വിരാജ്-പാര്‍വതി ചിത്രമായ മൈ സ്റ്റോറിക്കെതിരെ ഒരു സംഘം സമൂഹ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍. സിനിമയിലെ നായികയായ പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന‌് റോഷ‌്നി ദിനകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചിത്രത്തിനെതിരെ പ്രചാരണം നടന്നിട്ടും പൃഥ്വിരാജോ പാർവതിയോ പ്രതികരിച്ചിട്ടില്ലെന്നും അവർ കൂട്ടിചേർത്തു. സിനിമയിലെ പാർവതിയുടെ അഭിനയത്തെക്കുറിച്ചും മോശമായ പ്രചാരണങ്ങളാണ‌് സമൂഹ മാധ്യമങ്ങളിൽ വരുന്നത‌്. എന്നാൽ ചിത്രത്തിൽ അത്തരത്തിലൊരു രംഗങ്ങളുമില്ല. ട്രെയിലർ വരെ ഓൺലൈനിൽ നിന്നും നീക്കം ചെയ‌്തു. സിനിമയുടെ പാട്ട‌് ഇറങ്ങിയതുമുതൽ ആസൂത്രിമായ ആക്രമണമാണ‌് നടക്കുന്നത‌്. വലിയ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മൈ സ്റ്റോറി തീയേറ്ററുകളിലെത്തിയത്. എന്നാല്‍, കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി  റോഷ്‌നി പറഞ്ഞു. താൻ ഒരു സംഘടനയിലും അംഗമല്ല. വിഷയം ഡബ്ല്യുസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട‌്. ചിത്രത്തിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ബംഗളുരുിവിൽ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയതായി റോഷ്‌നി പറഞ്ഞു. വ്യാജ പ്രചാരണങ്ങൾക്കിടയിലും സിനിമയ‌്ക്ക‌് നല്ല റേറ്റിങ‌് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.  പ്രശസ‌്ത കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രം മൂന്ന‌് ദിവസംമുമ്പാണ‌് പുറത്തിറങ്ങിയത‌്.
Related News