Thursday
15 Nov 2018

കള്ളനോട്ട് കേസ്: പ്രതിക്ക് പത്തു കൊല്ലം കഠിന തടവ്

By: Web Desk | Saturday 27 October 2018 6:56 PM IST

കൊച്ചി:

നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദിന് (ആബിദ് ചുള്ളിക്കുളവന്‍41) പത്തു കൊല്ലം കഠിന തടവും 75,000 രൂപ പിഴയും. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി. നേരത്തെ മലപ്പുറം കാളികാവ് നീലാഞ്ചേരി ചുള്ളിക്കുളവാന്‍ ഹൗസില്‍ ആബിദ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 10 കൊല്ലം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും അഞ്ചു കൊല്ലം കഠിന തടവിനും 25,000 രൂപ പിഴയ്ക്കുമാണു ശിക്ഷിച്ചത്.

തടവു ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. 2013 ജനുവരി 26നാണു ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ആബിദില്‍ നിന്നു 500 രൂപയുടെ 1950 നോട്ടുകള്‍ എയര്‍ കസ്റ്റംസ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ അഫ്താബ് ഭടിക്കി ഇപ്പോഴും ഒളിവിലാണ്. കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെ തുടര്‍ന്ന് വീണ്ടും വിചാരണ നടത്തിയാണ് കേസില്‍ വിധി പറഞ്ഞത്. ഈ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ യു എ പി എ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

Related News