Friday
20 Jul 2018

കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി ആന്ധ്രയിലെ കര്‍ഷക കൂട്ടായ്മ

By: Web Desk | Sunday 29 April 2018 9:31 PM IST

രാജ്യത്ത് വിളനാശവും വിളകള്‍ക്കുള്ള മൂല്യത്തകര്‍ച്ചയും അതിജീവിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ആന്ധ്രയിലെ ഒരു കൂട്ടം കര്‍ഷകര്‍. വിളവെടുപ്പ് കാലത്ത് വില കുറയുന്നതും അപ്രതീക്ഷിതമായി സ്റ്റോക്കുകളുടെ കുതിച്ചുച്ചാട്ടവും കാര്‍ഷിക വിപണിയില്‍ വ്യതിയാനം സൃഷ്ടിക്കുകയാണ്.

ആധുനീക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി, ആന്ധ്രപ്രദശിലെ പ്രകാശം ജില്ലയിലുള്ള ഇങ്കൊല്ലു പ്രദേശത്തെ കര്‍ഷകര്‍ നടത്തിവരുന്ന പുതിയ ഉദ്യമങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായേക്കും.

വാണിജ്യ വിളകളെ വന്‍തോതില്‍ ഉത്പാദിപ്പിച്ച് ഓണ്‍ലൈന്‍ വിപണനം വഴി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. കയറ്റുമതി ഗുണനിലവാരമുള്ള ബംഗാള്‍ ഗ്രാം ഇനത്തില്‍പ്പെട്ട വിളകള്‍ ഇതിനായി കൃഷിചെയ്യുന്നു. ഇത്തരത്തില്‍ ഉത്പാദിപ്പിച്ച വിളകളെ  പ്രത്യേകമായി വികസിപ്പിച്ച കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകളില്‍ സൂക്ഷിക്കുന്നു. പിന്നീട്  ഓണ്‍ലൈന്‍ വിപണിവഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

കയറ്റുമതി ഗുണനിലവാരത്തിലേക്ക് ചിക്പിയയുടെ വിവിധ വിളകളായ കെഎകെ2, മെക്സിക്കന്‍ ബോള്‍ഡ് എന്നിവയെ മാറ്റാന്‍ ഒരു കൂട്ടം കര്‍ഷകര്‍ ചേര്‍ന്ന് വാണിജ്യ പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് നിരവധി വ്യാപാരികള്‍ ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്താന്‍ രംഗത്തെത്തുകയും വില ആദായകരമാണെങ്കില്‍ വില്‍പ്പന പൂര്‍ത്തിയാക്കാനും താത്പര്യപ്പെടുന്നു, ബംഗാള്‍ ഗ്രാം കര്‍ഷകന്‍ ഡി ശ്രീവാസ്തവ പറഞ്ഞു.

ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് വിളകളുടെ ഭാവി വില നിശ്ചയിക്കുന്നത്, കര്‍ഷകന്‍ ടി ശ്രീനിവാസലു പറഞ്ഞു.

ചെറുകിട, സാധാരണ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ കച്ചവടം പ്രയോജനപ്പെടുത്താന്‍ സാധിക്കാറില്ല. അതിന് കേന്ദ്രത്തിന്‍റെയോ സംസ്ഥാനത്തിന്‍റെയോ ഇടപെടലുകള്‍ ഉണ്ടാകാറില്ലാ എന്നുള്ളത് വ്യക്താമാണ്.

അതേസമയം, കാര്‍ഷിക വിപണി ഇടപെട്ടിട്ടുണ്ടെന്നുള്ളതും കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.

Photo Courtesy: The Hindu
Related News