Sunday
17 Dec 2017

മക്‌ഡൊണാള്‍ഡ് പൂട്ടുന്നു

By: Web Desk | Monday 21 August 2017 8:55 PM IST

ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്‌ഡൊണാള്‍ഡിന്റെ 169 ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു. മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ട്‌നറായ കൊണാട്ട പ്ലാസാ റസ്റ്റോറന്റുമായുള്ള കേസിനെത്തുടര്‍ന്നാണ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത്. കരാര്‍ ലംഘനം, പണമിടപാടിലെ മുടക്കം എന്നിവ ആരോപിച്ചാണ് ഈ നടപടി. ലൈലന്‍സ് പുതുക്കാതത്തിനെത്തുര്‍ന്ന് 40 റസ്റ്റോറന്റുകള്‍ നേരത്തെ ഡല്‍ഹിയില്‍ പൂട്ടിയിരുന്നു. നൂറ്റമ്പത്~കോടിയിലേറെ വരുന്ന ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് വ്യവസായം ഓരോ വര്‍ഷവും 15 കോടി വളര്‍ച്ച പ്രാപിക്കുന്നതായാണ് കണക്കുകള്‍. രൂചിപ്രേമികളാല്‍ പരിപോഷിപ്പിക്കപ്പെടുന്ന വ്യവസായ ശൃംഖലയുടെ ആദായമേറെയും ബഹുരാഷ്ട്ര കുത്തകകളാണ് കൊണ്ടുപോകുന്നത്.