Sunday
22 Oct 2017

മോചനത്തിനുവേണ്ടി പണം നല്‍കിയിട്ടില്ല: കേന്ദ്രം

By: Web Desk | Wednesday 13 September 2017 1:07 PM IST

ന്യൂഡലഹി : ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് പണം നല്കിയിട്ടില്ലെന്ന് കേന്ദ്രം. മോചനത്തിനു ശേഷം അദ്ദേഹം ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടില്ല, നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംങ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത്. അദ്ദേഹം മോചിതനായത് ഒമാൻ ഭരണാധികാരിയുടെ ഇടപെടലിലൂടെയാണ്. മോചനത്തിനു ശേഷം ഫാദർ വത്തിക്കാനിലെത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

2016 മാർച്ച് നാലിന് യെമനിലെ ഈഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഭീകരർ കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ഏറെക്കാലമായി അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും വത്തിക്കാനും ശ്രമിക്കുകയായിരുന്നു.

Related News