Thursday
22 Nov 2018

രണ്ടാമതും പെണ്‍കുട്ടി: മൂത്തപെണ്‍കുട്ടിയെ പിതാവ് ടെറസ്സില്‍ നിന്ന് എറിഞ്ഞു

By: Web Desk | Friday 14 September 2018 3:44 PM IST

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ആണ്‍കുട്ടി ഉണ്ടാകാത്തതിന്റെ നിരാശയില്‍ അച്ഛന്‍ മൂത്ത കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു. ഒന്നരവയസ്സുള്ള പെണ്‍കുട്ടിയാണ് അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. ബരേലി ജില്ലയിലെ പര്‍ധോളിയിലായിരുന്നു സംഭവം. വീടിന്റെ ടെറസില്‍നിന്നും താഴേയ്ക്കു എറിഞ്ഞു കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു.

മദ്യലഹരിയിലായിരുന്ന അരവിന്ദ് ഗാംഗ്‌വാര്‍ ആണ് മൂത്തമകള്‍ കാവ്യയെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ദിവസം മുമ്പ്് അരവിന്ദിന്റെ ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെ വീട്ടില്‍ കലഹം ആരംഭിച്ചതായി നാട്ടുകാര്‍ പോലീസിനു മൊഴിനല്‍കി.