Wednesday
22 Aug 2018

ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഗോവ സിഫ്നിയോസിനെ റാഞ്ചി

By: Web Desk | Friday 26 January 2018 8:51 AM IST

എഫ് സി ഗോവ സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് റാഞ്ചിയതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൊലുംഗയ്ക്ക് പകരം വേറൊരു വിദേശ സ്ട്രൈക്കറെ ഗോവ അന്വേഷിക്കുന്നതിനിടെ ആണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. താരം ഡച്ച്‌ ക്ലബിനു വേണ്ടിയാണ് ക്ലബ് വിട്ടത് എന്ന വാര്‍ത്തകള്‍ വന്നു എങ്കിലും വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം എഫ് സി ഗോവ മാനേജ്മെന്റ് സിഫ്നിയോസിനെ സമീപിക്കുകയായിരുന്നു.

ഡച്ച്‌ ക്ലബിന്റെ പ്രതീക്ഷയിലാണ് സിഫ്നിയോസ് ക്ലബ് വിട്ടത് എങ്കിലും ഡച്ച്‌ ക്ലബുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് എഫ് സി ഗോവയുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എഫ് സി ഗോവയ്ക്കൊപ്പം തീരുമാനിക്കുകയും എഫ് സി ഗോവ ഓഫര്‍ ചെയ്ത കരാര്‍ അംഗീകരിക്കുകയും ആയിരുന്നു.

ഇനി സിഫ്നിയോസ് ഔദ്യോഗികമായി ഒപ്പു വെക്കേണ്ട ഔപചാരികത മാത്രമെ സിഫ്നിയോസും എഫ് സി ഗോവയുമായുള്ളൂ. സിഫ്നിയോസിന്റെ സൈനിംഗില്‍ എഫ് സി ഗോവ മാനേജ്മെന്റ് അതീവ സന്തോഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News