Sunday
22 Apr 2018

ശ്രദ്ധിക്കുക! ഒരു മുന്തിരി മതി ഒരു ജീവനെടുക്കാൻ

By: Web Desk | Saturday 24 March 2018 12:11 PM IST

വേനൽക്കാലത്തു വിപണിയിൽ ഏറ്റവും ഡിമാൻറ് ഉള്ള ഫലവർഗം ആണ് മുന്തിരി. കുറഞ്ഞ വിലയിൽ വിപണിയിൽ നിന്നും ലഭ്യമാകുന്നു എന്നതുതന്നെയാണ് മുന്തിരിക്ക് പ്രിയം ഏറുന്നത്. എന്നാൽ കുഞ്ഞുങ്ങൾക്ക് മുന്തിരി നൽകുമ്പോൾ അമ്മമാര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.  ബ്രിസ്‌ബെന്‍ സ്വദേശിയായ എയ്ഞ്ചല ഹെന്‍ഡേഴ്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുഞ്ഞിന്റെ എക്‌സ്‌റേ പോസ്റ്റ് ചെയ്തു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് കരുതലോടെ വേണം ആഹാര സാധനങ്ങൾ നൽകണമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ഏഴ് വയസ്സിനിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോൾ  അവര്‍ ചുമയ്ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും മാതാപിതാക്കള്‍ അവരെ സ്‌കൂളിലോ കളിക്കാനോ വിടുമ്പോൾ ആഹാരം നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കാറുണ്ട്. ഇത് വലിയ അപകടം ആണെന്ന് എയ്ഞ്ചല പറയുന്നു. മുന്തിരി, നെല്ലിക്ക പോലെയുള്ള വസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കുമ്ബോള്‍ മുറിക്കാതെ നല്‍കരുത്. കഴിക്കുമ്ബോള്‍ അറിയാതെ ചുമച്ചാല്‍ അത് അവരുടെ ശ്വാസനാളത്തില്‍ കയറും.

 

എക്‌സ്റെയില്‍ നിങ്ങള്‍ ഒരു ചെറിയ വസ്തു കാണുന്നുണ്ടോ, എങ്കില്‍ അതൊരു മുന്തിരിയാണ്. കുഞ്ഞുങ്ങള്‍ക്ക് ആഹാരസാധനങ്ങള്‍ നല്‍കുമ്ബോള്‍ എത്രത്തോളം ശ്രദ്ധിക്കണം എന്ന് ഓര്‍ക്കുക’. ഇതായിരുന്നു എയ്ഞ്ചലയുടെ കുറിപ്പിന്റെ ഉള്ളടക്കം. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും ബ്ലോഗറും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമായ എയ്ഞ്ചല എല്ലാ രക്ഷിതാക്കള്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കാനാണ് ഈ ചിത്രം പങ്കുവെച്ചത്. ശ്വാസനാളം പൂര്‍ണമായി അടയാതിരുന്നതുകൊണ്ടു മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് എയ്ഞ്ചല ഓര്‍മിപ്പിക്കുന്നു. ഭാഗ്യംകൊണ്ടുമാത്രം ചിത്രത്തിലെ കുഞ്ഞു ഇന്ന് ജീവനോടെ ഉണ്ടെന്നും അവര്‍ പറയുന്നു.

 

 

Related News