Wednesday
19 Dec 2018

കണ്ടിരുന്നുപോകും ഫെലിക്‌സിന്റെ ഈ ഒഴുകും ശില്‍പ്പങ്ങളെ

By: Web Desk | Sunday 2 December 2018 5:45 PM IST

ഒരു വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഫെലിക്‌സിന്റെ ശില്‍പ ചാരുതകള്‍. ഒരു ശില്‍പ്പത്തിനുവേണ്ടുന്ന രൂപ ഭംഗിയും അതിന്റെ കവിത്വങ്ങളും മാത്രമല്ല ഫെലിക്‌സ് സെംപര്‍ എന്ന കലാകാരന്റെ ശില്‍പ്പങ്ങള്‍ക്ക് പുതുമ നിലനിര്‍ത്തുന്നത്. അത് അതിന്റെ നിര്‍മ്മാണത്തിലെ ബുദ്ധിവൈഭവമാണ്.
കണികകള്‍ തിരിച്ചുള്ള ഭംഗിയും തുളുമ്പി നില്‍ക്കുന്ന കാവ്യഭംഗിയും ഫെലിക്‌സ് കൊത്തിയുണ്ടാക്കുന്നതുപക്ഷെ കരിങ്കല്ലില്ല എന്നുമാത്രം. സിമന്റോ മണ്ണോ ഉപയോഗിക്കാത്ത ഈ ശില്‍പ്പങ്ങള്‍ പേപ്പര്‍കൊണ്ടു നിര്‍മ്മിച്ചവയാണ്.
ശില്‍പ്പങ്ങളുടെ തലയില്‍ നിന്ന് ഒന്നു പൊക്കിയെടുത്താല്‍ അവസാനം വരെ അവ ഒഴുകി കൊണ്ടിരിക്കും. അടര്‍ത്തിയെടുക്കാവുന്ന ശില്‍പ്പങ്ങളുടെ ഏതൊരു ഭാഗവും തിരികെ വെക്കാന്‍ കഴിയും. ഒരു പരിധിവരെ അടരുന്ന ഭാഗങ്ങള്‍ക്കുള്ളില്‍ പ്രതിമയുമായി ബന്ധം നിലനിര്‍ത്തുന്നത് അനേകായിരം കടലാസുകഷണങ്ങളാണ്.
പറഞ്ഞവസാനിപ്പിക്കാന്‍ വാക്കുകളില്ലാതെ തൂലിക താഴുമ്പോള്‍ ഫെലിക്‌സിന്റെ മാന്ത്രികതയെ അറിയാന്‍ കഴിയുന്ന ദൃശ്യങ്ങള്‍ നല്‍കി വിടവാങ്ങുകയാണ് ഉത്തമം..