Wednesday
22 Nov 2017

ബോള്‍ട്ടിനെയും പിന്തള്ളി ഫെലിക്‌സ്

By: Web Desk | Tuesday 15 August 2017 9:54 AM IST

ലണ്ടന്‍: അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേട്ടത്തില്‍ ഇതിഹാസ താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിനെയും മെര്‍ലിന്‍ ഓട്ടിയേയും പിന്തള്ളി.
വനിതകളുടെ 4-100 മീറ്റര്‍, 4-400 മീറ്റര്‍ റിലേയില്‍ ഫെലിക്‌സ് നയിച്ച അമേരിക്കന്‍ ടീം സ്വര്‍മണിഞ്ഞതോടെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഫെലിക്‌സിന്റെ മെഡല്‍ നേട്ടം പതിനാറ് മെഡലുകളായി. ഇവയില്‍ 11 എണ്ണവും സ്വര്‍ണമെഡലുകളാണ്. ലണ്ടനില്‍ 400 മീറ്ററില്‍ വെങ്കലവും അലിസണ്‍ നേടിയിരുന്നു.
ബോള്‍ട്ടിനും ഓട്ടിക്കും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 14 മെഡലുകളെ നേടാനായിട്ടുള്ളത്.ഫെലിക്‌സ് നയിച്ച അമേരിക്കന്‍ ടീം 41.82 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ബ്രിട്ടന്‍ രണ്ടാം സ്ഥാനവും (42.12) ജമൈക്ക (42.19) മൂന്നാം സ്ഥാനവും നേടി.

 

Related News