Thursday
24 Jan 2019

ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ പ്രതിശ്രുത വരന്‍ ടിപ്പര്‍ കയറി മരിച്ചു

By: Web Desk | Thursday 8 November 2018 8:55 PM IST

തൃശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ പ്രതിശ്രുത വരന്‍ ടിപ്പര്‍ കയറി മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് പുത്തന്‍ പുരയ്ക്കല്‍ പരേതനായ ജോസിന്റെ മകന്‍ സിജോ (27) ആണ് മരിച്ചത്. കുട്ടനെല്ലുര്‍ ഔഷധിക്ക് സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.

സിജോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരുബൈക്ക് ഇടിക്കുകയും,  റോഡിലേക്ക് വീണ സീജോയുടെ ദേഹത്ത് ടീപ്പര്‍ കയറുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സിജോയുടെ മനസമ്മതം. അടുത്ത ഞായറാഴ്ച വിവാഹം നടത്താനിരിക്കുകയായിരുന്നു. ത്യശൂരിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനാണ്. ആറ് വര്‍ഷം മുന്‍മ്പ്പിതാവ് ജോസും റോഡപകടത്തിലാണ് മരിച്ചത്. അമ്മ ഗ്രേസി. സഹോദരങ്ങള്‍ സിജി,ജിജോ. സംസ്‌ക്കാരം നാളെ പള്ളിക്കുന്ന് അസംഷന്‍ പള്ളി സെമിത്തേരിയില്‍.

Related News