Wednesday
17 Oct 2018

12ാം മിനിറ്റില്‍ ആദ്യ ഗോള്‍ റഷ്യക്ക്

By: Web Desk | Thursday 14 June 2018 9:23 PM IST

ലോകക്കപ്പിലെ ആദ്യ ഗോള്‍ റഷ്യക്ക്. റഷ്യന്‍ താരം യൂറി ഗസ്റ്റിന്‍സ്‌കൈയാണ് വലകുലുക്കിയത്. മത്സരത്തിന്റെ 12ാം മിനിറ്റിലാണ് ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ആ ഗോള്‍ പിറന്നത്.

ഒന്നാം പകുതി പുരോഗമിക്കുന്ന മത്സരത്തില്‍ സൗദി ഗോള്‍ മുഖത്ത് നിരന്തരം അക്രമം നടത്തുകയാണ് റഷ്യന്‍ മുന്നേറ്റ നിര. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു റഷ്യയുടെ ആദ്യ ഗോള്‍. കോര്‍ണര്‍ കിക്ക് ഷോട്ട് പാസിലൂടെ വലത് വശത്തേക്ക് മറിച്ച് നല്‍കുകയും അവിടെ നിന്ന് ബോക്‌സിലേക്ക് വന്ന പന്ത് ഗസ്സിന്‍സ്‌കി ഹെഡറിലൂടെ ഇടത്മൂല കുലക്കുകയുമായിരുന്നു.